തമിഴ്നാട് കാഞ്ചിപുരത്ത് കാമുകനു മുന്നിൽവെച്ച് 20 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 5 പേർ അറസ്റ്റിൽ

New Update

publive-image

തമിഴ്നാട്: കാഞ്ചിപുരത്ത് കാമുകനു മുന്നിൽവെച്ച് 20 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. കാമുകനൊപ്പം പുറത്തുപോയ പെൺകുട്ടിയെ 6 പേർ ചേർന്നാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇരുവരും കോളെജ് വിദ്യാർത്ഥികളാണ്.

Advertisment

മദ്യപിച്ച് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ചേർന്ന് കാമുകനെ ആക്രമിച്ച് അവശനാക്കി. ശേഷം ബാക്കി നാലുപേരെയും വിളിച്ചുവരുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കത്തികാണിച്ച് ഭീക്ഷണിപ്പെടുത്തി ദൂരസ്ഥലത്തെത്തിച്ചാണ് പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ 5 പേരെ കസ്റ്റടിയിലെടുത്തു. ബലാത്സംഗത്തിനും ലൈംഗികാതിക്രമം എന്നി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Advertisment