വെസ്റ്റ് എൻഡ് ഹൗസിംഗ് ഫിനാൻസ് ചെയർമാനായി ജഗദീഷ് കപൂർ നിയമിതനായി

New Update

publive-image

മുംബൈ:മുംബൈ ആസ്ഥാനമായുള്ള ചെലവ് കുറഞ്ഞ ഭവനങ്ങളുടെ നിർമ്മാണ കമ്പനിയായ വെസ്റ്റ് എൻഡ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ ചെയർമാനായി പ്രശസ്ത ബാങ്കർ ജഗദീഷ് കപൂറിനെ നിയമിതനായി. 2023 ഫെബ്രുവരി 10 ന് മുംബൈയിൽ നടന്ന യോഗത്തിലാണ് ബോർഡ് നിയമനം നടത്തിയത്.

Advertisment

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണറായി സേവനമനുഷ്ഠിച്ച ജഗദീഷ് കപൂറിന് ധനകാര്യമേഖലയിൽ മികച്ച കരിയർ ആണുള്ളത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്‌ഇ) എന്നിവയുടെ ചെയർമാനായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, നാഷണൽ ഹൗസിംഗ് ബാങ്ക്, നബാർഡ്, എക്‌സിം ബാങ്ക് തുടങ്ങിയ നിരവധി പ്രമുഖ ബാങ്കുകളിൽ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

“ജഗദീഷ് കപൂറിനെ പോലെയുള്ള ഒരു പ്രഗത്ഭനും ആദരണീയനുമായ ഒരു പ്രൊഫഷണലിനെ വെസ്റ്റ് എൻഡ് ഹൗസിംഗ് ഫിനാൻസ് ചെയർമാനായി ഞങ്ങളുടെ ബോർഡിൽ ഉൾപ്പെടുത്തിയതിൽ ഞങ്ങൾക്ക് അഭിമാനവും സന്തോഷവും ഉണ്ട്. അദ്ദേഹത്തിന്റെ ദർശനവും അനുഭവപരിചയവും മാർഗനിർദേശവും വരും വർഷങ്ങളിലെ ഞങ്ങളുടെ വളർച്ചാ യാത്രയിൽ നിർണായകമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്." നിയമനത്തെ കുറിച്ച് സംസാരിച്ച വെസ്റ്റ് എൻഡ് ഗ്രൂപ്പ് ചെയർമാൻ പങ്കജ് ഗുപ്ത പറഞ്ഞു.

Advertisment