/sathyam/media/post_attachments/dyb0IHROXECGlkr7lEJu.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ നാല് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. പുതുക്കോട്ട വീരാളിമല സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ തമിഴരസി, സോഫി, ആറാം ക്ലാസിൽ പഠിക്കുന്ന ഇനിയ, ലാവണ്യ എന്നിവരാണ് മരിച്ചത്.
ഇവരുള്‍പ്പെടെ സ്‌കൂളിലെ 13 വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് സെലക്ഷന്‍ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി മറ്റൊരു സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിന് എത്തിയതായിരുന്നു ഇവര്‍. ആദ്യ റൗണ്ട് മത്സരത്തിന് ശേഷം കുളിക്കുന്നതിനായി പുഴയില്‍ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടം.
അധ്യാപകരുടെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്ന ഇബ്രാഹിം, തിലകവതി എന്നീ അധ്യാപകരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us