കാമുകനെ കാണാന്‍ ദുബായില്‍ നിന്നെത്തിയ എയര്‍ ഹോസ്റ്റസ് അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ചു; യുവാവ് കസ്റ്റഡിയില്‍; ഇയാള്‍ മലയാളിയെന്ന് സൂചന

New Update

publive-image

ബെംഗളൂരു: ബെംഗളൂരുവില്‍ എയര്‍ഹോസ്റ്റസ് അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ച നിലയില്‍. അര്‍ച്ചന ധിമാന്‍ എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ അർച്ചനയുടെ കാമുകന്‍ ആദേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദേശ് മലയാളിയാണെന്നും, അര്‍ച്ചന ഹിമാചല്‍ പ്രദേശ് സ്വദേശിനിയാണെന്നുമാണ് റിപ്പോര്‍ട്ട്.

Advertisment

ശനിയാഴ്ചയാണു സംഭവമുണ്ടായത്. അപകടത്തിനു നാലു ദിവസം മുൻപാണ് അർച്ചന ദുബായിൽനിന്ന് ബെംഗളൂരുവിലെത്തിയത്. കോറമംഗലയിലെ രേണുക റസിഡൻസി സൊസൈറ്റിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ ആദേശിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. അര്‍ച്ചന കാലു തെറ്റി താഴേക്കു വീഴുകയായിരുന്നു എന്നും ഉടന്‍ തന്നെ താന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുമെന്നുമാണ്‌ ആദേശിന്റെ വിശദീകരണം.

എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇരുവരും തമ്മിൽ വഴക്കിടാറുണ്ടായിരുന്നുവെന്ന് ആദേശ് പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് പരിചയത്തിലാകുന്നത് എന്ന് പൊലീസ് പറയുന്നു. ആറു മാസത്തോളമായി ഇവര്‍ അടുപ്പത്തിലായിരുന്നു.

Advertisment