ലക്‌നൗവിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിടിഇ അറസ്റ്റിൽ

New Update

publive-image

ലക്നൗ : യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ട്രെയിൻ ടിക്കറ്റ് എക്സാമിനർ (ടിടിഇ) അറസ്റ്റിൽ. 13ന് രാത്രി കൊൽക്കത്ത – അമൃത്‍സർ അകാൽ തക്ത് എക്സ്പ്രസിൽ യാത്രചെയ്തിരുന്ന സ്ത്രീയുടെ തലയിൽ മൂത്രമൊഴിച്ചതിന് സഹാറൻപുരിലെ ടിടിഇ മുന്ന കുമാറാണ് അറസ്റ്റിലായത്.

Advertisment

ഡ്യൂട്ടിയിൽ അല്ലാതിരുന്ന ഇയാൾ മദ്യപിച്ചു വെളിവുകെട്ടാണ് ഇതു ചെയ്തതെന്നാണ് സംശയം. സ്ത്രീയുടെ പരാതിയെ തുടർന്ന് ചാർബാഗിൽ നിന്നാണ് ബിഹാറിലെ ബെഗുസരായി സ്വദേശിയായ കുമാറിനെ റെയിൽവേ പൊലീസ് പിടികൂടിയത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്നു പിരിച്ചുവിട്ടു.

സമീപകാലത്ത് മദ്യപിച്ചു വെളിവുകെട്ട് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതിന് അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് കുമാർ. മറ്റ് 3 സംഭവങ്ങളും വിമാനത്തിലായിരുന്നു.

Advertisment