സുഡാന്‍ സംഘര്‍ഷം മൂന്നാം വാരത്തിലേക്ക്: ഇന്ത്യ 229 പൗരന്മാരെ കൂടി തിരികെ എത്തിച്ചു

New Update

ഡല്‍ഹി: സുഡാനിലെ എതിരാളികളായ ജനറല്‍മാര്‍ തമ്മിലുള്ള സായുധ പോരാട്ടം മൂന്നാം ആഴ്ചയിലേക്ക് കടന്നു. തലസ്ഥാനമായ ഖാര്‍ത്തൂമിലുടനീളം ശനിയാഴ്ചയും വെടിവയ്പ്പ് തുടര്‍ന്നു. സംഘര്‍ഷം തുടര്‍ന്നാല്‍ വര്‍ദ്ധിച്ച അസ്ഥിരതയ്ക്ക് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുള്ള രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് മേഖലയില്‍ നിന്ന് പലായനം ചെയ്യാന്‍ സുഡാനികള്‍ നിര്‍ബന്ധിതരായി.

Advertisment

publive-image

അതേസമയം ഇന്ത്യ, യുഎഇ, യുകെ, യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ സൗദി അറേബ്യയുടെ സഹായത്തോടെ തങ്ങളുടെ ഒഴിപ്പിക്കല്‍ ദൗത്യം നടത്തിവരികയാണ്. ശനിയാഴ്ച (ഏപ്രില്‍ 29) സുഡാനില്‍ കുടുങ്ങിയ 135 ഇന്ത്യന്‍ പൗരന്മാരുമായി പത്താം ബാച്ച്, പോര്‍ട്ട് സുഡാനില്‍ നിന്ന് ഐഎഫ് C 130J വിമാനത്തില്‍ വിജയകരമായി പുറപ്പെട്ടു.

ഓപ്പറേഷന്‍ കാവേരിയില്‍, 229 യാത്രക്കാരുമായി പുറപ്പെട്ട ഏഴാമത്തെ വിമാനം സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് ഇന്ന് ബെംഗളൂരുവില്‍ ഇറങ്ങും. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് വിവരം പങ്കുവെച്ചത്.

സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഒഴിപ്പിച്ച 1,191 ഇന്ത്യക്കാര്‍ ഇതുവരെ രാജ്യത്ത് എത്തിയിട്ടുണ്ട്. ഇതില്‍ 117 യാത്രക്കാര്‍ മഞ്ഞപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാല്‍ ക്വാറന്റൈനിലാണ്.

ശനിയാഴ്ച ചെങ്കടല്‍ നഗരമായ പോര്‍ട്ട് സുഡാനിലെത്തിയ സംഘടിത വാഹനവ്യൂഹത്തിന്റെ സഹായത്തോടെ അമേരിക്ക തങ്ങളുടെ പൗരന്മാരെയും പ്രാദേശിക ജീവനക്കാരെയും മറ്റുള്ളവരെയും രക്ഷിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ശനിയാഴ്ച സുഡാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെയും മറ്റ് രാജ്യക്കാരെയും ഒഴിപ്പിച്ചു. ബ്രിട്ടീഷ്, യുഎസ് പൗരന്മാരുള്‍പ്പെടെ 128 ഒഴിപ്പിക്കപ്പെട്ടവര്‍ തലസ്ഥാനമായ അബുദാബിയിലെത്തിയപ്പോള്‍ അവരെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment