ജോർഹട്ട് : കോളേജ് വിദ്യാർത്ഥിനിയുമായുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങൾ പോൺ സൈറ്റിൽ വന്നതിൽ മനം നൊന്ത് 72 കാരൻ ആത്മഹത്യ ചെയ്തു . അസമിലെ ജോർഹട്ട് ജില്ലയിലെ ധേകേലിയ ഗ്രാമത്തിലാണ് സംഭവം. കേസിൽ ജോർഹട്ടിലെ കോളേജിൽ പഠിക്കുന്ന ദർശന ഭരലി എന്ന പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.ആത്മഹത്യ ചെയ്യുന്നതിനുമുമ്പ്, പെൺകുട്ടി തന്നെ കുടുക്കിയതായി വയോധികൻ അയൽവാസികളിൽ ചിലരോട് പറഞ്ഞിരുന്നു.
അടുത്തിടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് പെൺകുട്ടി വയോധികനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയെന്നാണ് ആരോപണം . വീട്ടിൽ വച്ച് വയോധികന് പെൺകുട്ടി ഉറക്ക ഗുളിക നൽകിയെന്നും , ശാരീരിക ബന്ധം പുലർത്തിയ ദൃശ്യങ്ങൾ പകർത്തിയെന്നും വയോധികൻ പറഞ്ഞതായി അയൽ വാസികൾ പറഞ്ഞു.
പെൺകുട്ടി അപ്ലോഡ് ചെയ്ത വീഡിയോ പെട്ടെന്ന് തന്നെ പ്രദേശത്ത് പ്രചരിച്ചു .പിന്നാലെ അപമാനം സഹിക്കവയ്യാതെ വയോധികൻ ജീവനൊടുക്കുകയായിരുന്നു .പെൺകുട്ടി മുമ്പ് നിരവധി പുരുഷന്മാരെ കുടുക്കിയതായും , സ്വകാര്യ വീഡിയോകൾ അശ്ലീല വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. അശ്ലീല സൈറ്റുകളിൽ നിന്ന് പണം സമ്പാദിക്കാനാണ് യുവതി ഇത്തരത്തിൽ ചെയ്യുന്നതെന്നാണ് ആരോപണം.