മുംബൈ: ബോളിവുഡിലെ പ്രമുഖ വനിതയും സൂപ്പർ സ്റ്റാറുമായ കിയാര അദ്വാനി ആഗോള മധുരപലഹാര വ്യവസായ പ്രബലനായ മാർസ് റിഗ്ലിയുടെ ജനപ്രീതിയാര്‍ജ്ജിച്ച ലോകവ്യാപക ബ്രാൻഡായ ഗാലക്സി ചോക്ലേറ്റുകളുടെ ബ്രാൻഡ് അംബാസഡറായി ഒപ്പുവച്ചു.
ബഹുമുഖ ഇന്ത്യൻ നടിയുടെ സഹകരണത്തോടെ അവളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ഒരു റ്റീസർ വീഡിയോയിലൂടെയാണ് കമ്പനി ഇക്കാര്യം പ്രസ്താവന ചെയ്തത്. പ്രസ്താവനയെത്തുടർന്ന് ഒരു ടിവിസി, അതിൽ ഗാലക്സി ചോക്ലേറ്റുകളുടെ മൃദുലതയിൽ മുഴുകുന്ന, ഓരോ കടിയിലും ആനന്ദം കണ്ടെത്തുന്ന ഒരു വിചിത്രമായ ക്രമീകരണത്തിൽ നടിയെ കാണുന്നു.
ഏറ്റവും പുതിയ കൂടിച്ചേരലിനെ കുറിച്ച് സംസാരിക്കുമ്പോൾ, മാർസ് റിഗ്ലി ഇന്ത്യയുടെ മാർക്കറ്റിംഗ് ഡയറക്ടർ വരുൺ കാന്ധാരി പറഞ്ഞു, “ഇന്ത്യൻ വിപണിയിൽ ഞങ്ങളുടെ ആഗോളതലത്തിൽ പ്രിയപ്പെട്ട ഗാലക്‌സി® ചോക്ലേറ്റിന്റെ മുഖമായി കിയാരയെ ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവളുടെ ചാരുതയും ആകർഷണീയതയും ബ്രാൻഡിന്റെ വ്യക്തിത്വത്തെ പരിധികളില്ലാതെ ഉയർത്തിക്കാട്ടുന്നു..
കിയാര അദ്വാനി മുഖ്യകഥാപാത്രമാവുന്ന ഈ ഏറ്റവും പുതിയ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെ, ഗ്യാലക്‌സി ചോക്ലേറ്റുകൾ അവരുടേതുമാത്രമായ സിഗ്നേച്ചർ സ്മൂത്ത് റെസിപ്പിയുമായി ചേർന്ന് അതിന്റെ അനായാസമായ ആനന്ദം ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. ഞങ്ങളുടെ അസോസിയേഷനുകളിലൂടെയും പോർട്ട്‌ഫോളിയോയിലൂടെയും, ഇന്ത്യൻ ഉപഭോക്താവിന്റെ മനസ്സിൽ ഞങ്ങളുടെ ഗാലക്സി ചോക്ലേറ്റുകൾക്ക് ഞങ്ങൾ തുടർച്ചയായി സാംഗത്യം നൽകുന്നു.
ഈ പുതിയ വികസനത്തിലൂടെ, ലോകമെമ്പാടും ഇഷ്ടപ്പെടുന്ന ഒരു ജനപ്രീതിയാര്‍ജ്ജിച്ച ചോക്ലേറ്റ് ബ്രാൻഡായി സുഗമമായ ചോക്ലേറ്റ് അനുഭവത്തിനു വേണ്ടി ഗാലക്സി ചോക്ലേറ്റുകളോടുള്ള ഇഷ്‌ടം കൂടുതൽ ഊര്‍ജ്ജിതപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നു.
ബ്രാൻഡിന്റെ ക്രിയേറ്റീവ് ഏജൻസിയായ ഡിഡിബി ട്രൈബലാണ് ഏറ്റവും പുതിയ ടിവിസിയുടെ ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. ഗാലക്സി ചോക്ലേറ്റുകളുടെ സുഗമത ഏറ്റെടുത്താലുടൻ ദൈനംദിന ജീവിതത്തിലെ മുഷിപ്പിക്കുന്ന നിമിഷങ്ങൾ എങ്ങനെ ആനന്ദകരമാക്കാം എന്ന് ഈ സിനിമ ജീവൻ നൽകുന്നു. പരസ്യചിത്രത്തിൽ, കിയാരയെ ചന്ദ്രനുമായി ഒരു കളിയായ ഒളിച്ചുകളി ആംഗ്യത്തിൽ കാണപ്പെടുന്നു.
രണ്ടാമത്തെ ആൾ ഗാലക്സി ചോക്കലേറ്റിൽ ശ്രദ്ധയാകർഷിക്കുകയും നോട്ടമുറപ്പിക്കുകയും ചെയ്തു കൊണ്ട് ചോക്ലേറ്റ് വാഗ്ദാനം ചെയ്യുന്ന ഈ ലോകത്തിന് പുറത്തുള്ള അനുഭവം പ്രദർശിപ്പിക്കുന്നു .അതുവഴി രാജ്യത്തുടനീളമുള്ള ആനന്ദം തേടുന്നവരുടെ തിരഞ്ഞെടുത്ത ബ്രാൻഡായി സ്വയം സ്ഥാപിക്കുന്നു
പുതിയ കൂടിച്ചേരലിനോടുള്ള തന്റെ ആവേശം പ്രകടിപ്പിച്ച് കിയാര അദ്വാനി കൂട്ടിച്ചേർക്കുന്നു, “ഏന്റെ ഒരേ ഒരു മധുര ആസക്തി ചോക്ലേറ്റിനോടു മാത്രമാണ് ഉള്ളത്, എല്ലാ ഭക്ഷണത്തിനു ശേഷവും ഒരു ചെറിയ ചോക്ലേറ്റ് ആണെന്നിരിക്കിലും, ഞാൻ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു. നമ്മുടെ ബാല്യകാല ഓർമ്മകളെ സൂചിപ്പിക്കുന്നതിനാൽ ചോക്കലേറ്റിന് നമ്മുടെ എല്ലാ ഹൃദയങ്ങളിലും കൂടുതൽ ആഴത്തിലുള്ള സ്ഥാനമുണ്ട്.
ഞാൻ ഗാലക്സി ചോക്കലേറ്റിന്റെ വിശ്വസ്‌തത പുലര്‍ത്തുന്ന ഉപഭോക്താവായതിനാൽ ഈ കൂടിച്ചേരലിന് എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്, എന്റെ റഫ്രിജറേറ്ററിൽ നിങ്ങൾ എപ്പോഴും ഒന്നോ രണ്ടോ ബാറുകൾ കണ്ടെത്തും. ഇത്തരമൊരു ഐതിഹാസികവും ആഗോളതലത്തിൽ ജനപ്രീതിയാർജ്ജിച്ച ബ്രാൻഡിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.”