തെലുങ്ക് താര സംഘടനയായ മൂവീ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനില്‍ നിന്ന് നടന്‍ പ്രകാശ് രാജ് രാജിവച്ചു

New Update

publive-image

ഹൈദരാബാദ്: തെലുങ്ക് താര സംഘടനയായ മൂവീ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷ നില്‍ നിന്നു നടന്‍ പ്രകാശ് രാജ് രാജി വെച്ചു. 10 ന് നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെയാണ് താരം രാജി വെച്ചത്. തനിക്ക് ആത്മാഭിമാനമുണ്ടെന്നും, തിരഞ്ഞെടുപ്പ് ജാതീയതയുടെയും ദേശീയതയുടെയും അടിസ്ഥാനത്തിലാണ് നടന്നതെന്നുമുള്ള ന്യായീകരണങ്ങള്‍ നിരത്തിയാണ് താരം പുറത്തു പോയത്. വിഷ്ണു മഞ്ചുവാണ് എംഎഎയുടെ പ്രസഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

Advertisment

'എം എ എ യുടെ ഇലക്ഷന്‍ നല്ലതുപോലെയാണ് പൂര്‍ത്തിയായത്. മുന്‍പത്തേതില്‍ നിന്ന് വ്യതസ്തമായി ഏകദേശം 650-ഓളം അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇലക്ഷനില്‍ വിജയിച്ച മഞ്ചു വിഷ്ണു, ശിവ ബാലാജി, രഖു ബാബു തുടങ്ങി മറ്റെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.എല്ലാവര്‍ക്കും അറിവുള്ള ഒരുപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായുള്ള ഒരു സംഘടനയുടെ ചുമതലയിലേക്കാണ് നിങ്ങള്‍ എത്തിയിട്ടുള്ളത്, ദയവായി അതെല്ലാം നന്നായി ചെയ്യണം, ഏവര്‍ക്കും ആശംസകള്‍ നേരുന്നു'- പ്രകാശ് രാജ് പറഞ്ഞു.

'എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഇലക്ഷന്‍ ജാതീയതയുടെയും, ദേശീയതയുടെയും അടിസ്ഥാനത്തിലാണ് നടന്നത്. - ബൈലോകള്‍ മാറ്റണം, തെലുങ്ക് അല്ലാത്ത ഒരു വ്യക്തിക്ക് വോട്ട് ചെയ്യാം പക്ഷെ മത്സരിക്കാന്‍ പാടില്ല- എന്ന മുദ്രാവാക്യവുമായാണ് അവര്‍ രംഗത്തെത്തിയത്. അവര്‍ വിജയിച്ചാല്‍ ബൈലോ മാറ്റുമെന്ന് പറഞ്ഞിരുന്നു. ഞാന്‍ എന്ത് ചെയ്യാനാണ് എന്റെ മാതാപിതാക്കള്‍ തെലുങ്കരല്ല. അത് എന്റെയോ അവരുടെയോ തെറ്റല്ല. നിങ്ങള്‍ക്ക് സംഘടനയില്‍ തെലുങ്കരെ മാത്രമേ ആവശ്യമുള്ളു. അംഗങ്ങള്‍ അതിനെ അനുകൂലിച്ചു, അതിനാല്‍ തന്നെ നിങ്ങള്‍ ഒരു തെലുങ്ക് വ്യക്തിയെ തെരഞ്ഞെടുത്തു. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അതിനെ അംഗീകരിക്കുന്നു. എന്നാല്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് ആത്മാഭിമാനമുണ്ട്. അതിനാല്‍ ഞാന്‍ എംഎഎ യില്‍ നിന്ന് രാജി വയ്ക്കുന്നു. പക്ഷെ ഞാന്‍ ഇനിയും സിനിമകള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment