കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 14,15 തീയതികളില്‍ അവധി പ്രഖ്യാപിച്ചു.
ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായാണിത്. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താം. ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാ പൊതുപരിപാടികളും പത്തു ദിവസത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശമുണ്ട്. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങി ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.