'സിനിമയെ സിനിമയായി കണ്ടാല്‍ മതി. അതിനുള്ള സാമാന്യബുദ്ധിയും ബോധവും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്': എംടി രമേശ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി എം ടി രമേശ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
m t rramesh

കോഴിക്കോട്: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി എം ടി രമേശ്. സിനിമയെ സിനിമയായി കണ്ടാല്‍ മതി. അതിനുള്ള സാമാന്യബുദ്ധിയും ബോധവും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ഗുജറാത്ത് കലാപം കഴിഞ്ഞിട്ട് എത്ര വെള്ളം ഒഴുകി പോയി. തങ്ങള്‍ ഒരു സിനിമയും ബഹിഷ്‌കരിച്ചിട്ടില്ല. സിനിമ കണ്ടിട്ട് അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എം ടി രമേശ് പറഞ്ഞു.

Advertisment