Advertisment

തിരുവനന്തപുരത്ത് വീണ്ടും നിപ സംശയം; രണ്ട് പേർ നിരീക്ഷണത്തില്‍

മെഡിക്കൽ കോളേജിലെ ഒരു വിദ്യാർഥിയെയും കാട്ടാക്കട സ്വദേശിയേയുമാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്. 

nipah tvm

തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ട് പേര്‍ നിരീക്ഷണത്തില്‍. മെഡിക്കൽ കോളേജിലെ ഒരു വിദ്യാർഥിയെയും കാട്ടാക്കട സ്വദേശിയേയുമാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്. 

ഇരുവരുടെയും സാംപിളുകള്‍ പരിശോധനയ്ക്ക് തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. മുൻകരുതൽ എന്ന നിലയിലാണ് ഇവരെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയതെന്നാണ് വിവരം.

നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടിയ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയെ നിരീക്ഷണത്തിലാക്കിയിരുന്നു. പിന്നിട് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് നിപ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

#latest news #Nipah virus
Advertisment