കോഴിക്കോട്; നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച് ഇറങ്ങിയ ഉത്തരവ് തിരുത്തി. പുതിയ ഉത്തരവ് പ്രകാരം ഈ മാസം 23 വരെയാണ് അവധി. അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും അനിശ്ചിതകാല അവധി ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയ സാചര്യത്തിലാണ് ഉത്തരവ് തിരുത്തിയത്.
നിപ ബാധിതരുടെ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതോടെ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളും വര്‍ധിച്ചു. ഇതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടിയത്. കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളും ഫറോക്ക് മുനിസിപ്പാലിറ്റിയും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഒന്‍പത് പഞ്ചായത്തുകളും നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായിരിക്കുകയാണ്.