/sathyam/media/media_files/gAvFT147qiayZePGkZ7i.webp)
കോഴിക്കോട്: ജില്ലയിൽ നിപ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാ​ഗ്രതാ നിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ആ​ഗസ്റ്റ് 29നും 30നും നിശ്ചിത സമയങ്ങളിലും സ്ഥലത്തും എത്തിയവർ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു.
തീയതിയും സ്ഥലവും സമയവും അടക്കം ഉൾക്കൊള്ളിച്ച പട്ടികയാണ് ആരോ​ഗ്യവകുപ്പ് പുറത്തുവിട്ടത്. പ്രസ്തുത തിയതികളിൽ ആശുപത്രിയിലുണ്ടായിരുന്ന രോ​ഗികളും കൂട്ടിരിപ്പുകാരും 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
ഇഖ്‌റ ആശുപത്രിയിൽ താഴേ പറയുന്ന സമയങ്ങളിൽ ഉണ്ടായിരുന്നവരാണ് വിവരം അറിയിക്കേണ്ടത്.
1. കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി – 1 - 29.08.2023 പുലർച്ചെ 2 മുതൽ 4 വരെ
2. കാഷ്വാലിറ്റി എമർജൻസി പ്രയോറിറ്റി 1നും പ്രയോറിറ്റി 2നും ഇടയിലെ പൊതു ഇടനാഴി - 29.08.2023 പുലർച്ചെ 2 മുതൽ 4 വരെ
3. എംഐസിയു 2ന് പുറത്തുള്ള കാത്തിരിപ്പു കേന്ദ്രം - 29.08.2023 പുലർച്ചെ 3.45 മുതൽ 30. 08. 2023 പുലർച്ചെ 4.15 വരെ
4. എംഐസിയു രണ്ടിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ - 29.08.2023 പുലർച്ചെ 3.45 മുതൽ അഡ്മിറ്റ് ആയ എല്ലാ രോഗികളും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us