മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ പനിബാധിച്ചെത്തിയ ആൾക്ക് നിപയെന്ന് സംശയം. നിപ രോഗ ലക്ഷണങ്ങളുള്ളതിനാൽ രോഗി നിരീക്ഷണത്തിലാണ്. രോഗിയുടെ സ്രവ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു.
നിരീക്ഷണത്തിലുള്ള രോഗിക്ക് കോഴിക്കോട്ടെ നിപ ബാധിതനുമായി സമ്പർക്കമില്ല. രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.