കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
ലക്ഷണങ്ങളുണ്ടായിരുന്ന രണ്ടാമത്തെ ആരോഗ്യപ്രവര്‍ത്തകന് നിപയല്ല. ഇതോടെ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3 ആയി. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടയാളാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ.