നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ മാറ്റമില്ല

New Update
nipah

കോഴിക്കോട്: നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടി, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കും.

Advertisment

 

നേരത്തെ ആളുകൾ കൂടുന്ന പൊതുപരിപാടികൾ നിരോധിച്ച് കലക്ടർ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടർന്ന് സ്‌കൂളുകളുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. തുടർന്നാണ് കലക്ടർ ഇപ്പോൾ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവലോകന യോഗത്തിന് ശേഷം മറ്റ് കൂടുതൽ നിയന്ത്രണങ്ങളെക്കുറിച്ച് കലക്ടർ വ്യക്തമാക്കും.

 

nipha nipah kerala നിപ
Advertisment