തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് സംബന്ധിച്ച് നിയമസഭയിൽ ഇന്ന് സർക്കാർ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി വീണ ജോർജ് ആയിരിക്കും പ്രസ്താവന നടത്തുക.
നിപ വൈറസ് ബാധയെ തുടർന്നുണ്ടായ എല്ലാ കാര്യങ്ങളും പ്രസ്താവനയിൽ പരാമർശിക്കും. രോഗബാധ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളും പ്രസ്താവനയിൽ ഉണ്ടാകും. ശൂന്യവേളയ്ക്കുശേഷം ആയിരിക്കും നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുക.സംസ്ഥാനത്ത് കർഷകർ നേരിടുന്ന പ്രതിസന്ധി നിയമസഭയിൽ അടിയന്തര പ്രമേയമായ ഉന്നയിക്കാനാണ് പ്രതിപക്ഷം ആലോചന.ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ അടക്കം മൂന്ന് നിയമനിർമ്മാണങ്ങൾ സഭയുടെ പരിഗണന വരുന്നുണ്ട് .
ഇടുക്കിയിലെ സി.പി.എമ്മിന്‍റെ പാർട്ടി ഓഫീസ് നിർമ്മാണത്തിലും മാത്യു കുഴൽനാടന്‍റെ റിസോർട്ട് വിവാദത്തിലും നിർണായകമാണ് ഭൂപതിവ് നിയമ ഭേദഗതി .പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് അവസാനിക്കും .