New Update
/sathyam/media/post_attachments/owqsIhT23kTpNCLDVXHP.jpg)
മസ്കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം ഒമാനിലെ മൂസാന, സുവൈക്ക് വിലായത്തുകള്‍ക്കിടയിലേക്ക് പ്രവേശിച്ചു. സുവൈക്കിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലയിലാണ്. രാവിലെ മുതൽ മസ്ക്കത്ത് അടക്കമുള്ള സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. തീരദേശ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
Advertisment
മസ്ക്കത്ത് എയർപോർട്ട് വഴിയുള്ള വിമാനങ്ങൾ റദ്ദാക്കി. ചില വിമാനസർവീസുകൾ പുനക്രമീകരിച്ചിട്ടുണ്ട്. കനത്ത മഴയിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വിവിധയിടങ്ങളിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഒരു കുട്ടിയടക്കം മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us