ഒമാനിലും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് വിദേശത്തു നിന്നെത്തിയ രണ്ടു പേരില്‍

New Update

publive-image

മസ്‌കറ്റ്: ഒമാനില്‍ രണ്ടു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisment

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പൂർണമായും പാലിക്കണമെന്ന് മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.

പ്രാഥമിക ശുശ്രൂഷാ സ്ഥാപനങ്ങളിൽ ലഭ്യമായ കോവിഡ് -19 വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിന് 18 വയസും അതിൽ കൂടുതലുമുള്ള എല്ലാവരും മുൻകൈയെടുക്കണമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

Advertisment