ഒമാനിലെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി രണ്ടു പേരുടെ മരണം; മരിച്ചത് ഏഴു വയസുകാരനും, 56-കാരനും

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update

publive-image

മസ്‌കറ്റ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ശ്രീകൃഷ്ണ മന്ദിരത്തിൽ ശ്രീധരൻ ആചാരിയുടെ മകൻ സുരേഷ് കുമാർ (56) ആണ് മരണപ്പെട്ടത്. മാതാവ് - സരസമ്മാൾ. ഭാര്യ - അജിത.

Advertisment

ഏഴു വയസുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി ബാലന്‍ ഒമാനില്‍ അന്തരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശി പനയാമ്പിള്ളി വീട്ടില്‍ നഹാസ് ഖാദറിന്റെയും ഷഫീദ നഹാസിന്റെയും മകന്‍ ഇഹാന്‍ നഹാസ് (7) ആണ് സുവൈഖില്‍ ഹൃദയാഘാതതെ തുടര്‍ന്ന് മരണപ്പെട്ടത്. ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഖബറടക്കം സുവൈഖ് ഖബര്‍സ്ഥാനില്‍ നടന്നു.

Advertisment