ഒമാനില്‍ ബസ് നിയന്ത്രണം വിട്ട് അപകടം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update

publive-image

മനാമ: ഒമാനില്‍ ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ട് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു.  അല്‍ ബാത്തിന ഹൈവേയിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് ഒരു വശത്തേക്ക് തെന്നിമാറിയ ബസ് ഒരു പൊലീസുകാരനെ ഇടിച്ചിട്ട ശേഷം ഒരു ട്രക്കില്‍ ഇടിച്ചാണ് നിന്നത്.

Advertisment

അപകത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബാത്തിന ഹൈവേ ലേനില്‍ സഹമിലെ മിഖാലേവ് ബ്രിഡ്‍ജിന് അടുത്തായിരുന്നു അപകടം. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

Advertisment