ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് യുഎഇയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഷീബ മേരി തോമസ്‌

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update

publive-image

മസ്‌കത്ത്: യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ഷീബ മേരി തോമസ് (33) ആണു മരിച്ചത്.

Advertisment

അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ഞായറാഴ്ച പുലർച്ചെയായയിരുന്നു സംഭവം. പെരുന്നാൾ അവധി ആഘോഷിക്കാനായി ദുബൈയിൽനിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഏഴുപേരടങ്ങുന്ന രണ്ട്​ കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ നിസ്‌വ ആശുപത്രിയിലേക്കു മാറ്റി. രാജു സജിമോന്‍ ആണു ഷീബയുടെ ഭര്‍ത്താവ്.

Advertisment