ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update

publive-image

മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് പരിക്ക്. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ഷഫീഖ് നിയാസ്, മലപ്പുറം വേങ്ങര സ്വദേശി മഹമൂദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഷഫീഖിന്റെ പരിക്ക് ഗുരുതരമാമെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

ദുകത്ത് നിന്ന് സലാലയിലേക്ക് വരികയായിരുന്ന വാഹനം ജാസില്‍ എന്ന സ്ഥലത്ത് വെച്ച് മറിയുകയും തുടര്‍ന്ന് കത്തുകയുമായിരുന്നു. വാഹനത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

Advertisment