ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം തിങ്കളാഴ്ച്ച നാട്ടിലെത്തിക്കും

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update

publive-image

മസ്‌കത്ത്: കഴിഞ്ഞ ഞായറാഴ്‍ച ഒമാനിലെ ഹൈമയിൽ വെച്ച് റോഡപകടത്തിൽ മരണപ്പെട്ട മലയാളി നഴ്‌സ്‌ ഷേബ മേരി തോമസിന്റെ (33) മൃതദേഹം തിങ്കളാഴ്‍ച നാട്ടിലെത്തിക്കും. തിങ്കള്‍ രാവിലെ 11.20 നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കെത്തിക്കുക. വൈകീട്ട് 4:30 നു കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം സ്വദേശമായ കായംകുളം, ചേപ്പാട്ടേക്ക് കൊണ്ടുപോകും.

Advertisment

ചെറിയ പെരുന്നാൾ അവധി ദിനങ്ങള്‍ ചിലവഴിക്കുവാനായി യുഎഇയില്‍ നിന്ന് ഒമാനിലെത്തിയതായിരുന്നു ഷേബയും കുടുംബവും. അബുദാബിയില്‍ നിന്നും സലാലയിലേക്ക് ഉള്ള യാത്രമദ്ധ്യേ ഹൈമ പ്രവിശ്യയിലായിരുന്നു അപകടം.

ഭര്‍ത്താവ് സജിമോന്‍, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. പിതാവ് - തോമസ്. മതാവ് - മറിയാമ്മ. സംസ്‌കാരം ചൊവ്വാഴ്ച ചേപ്പാട് ,സേക്രട്ട് ഹാര്‍ട്ട് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കും.

Advertisment