നാട്ടിലേക്ക് മടങ്ങാനിരിക്കെ കോട്ടയം സ്വദേശിനി ഒമാനില്‍ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update

publive-image

മസ്‌കറ്റ്: കോട്ടയം സ്വദേശിനി ഒമാനില്‍ നിര്യാതയായി. കോട്ടയം എസ് എച്ച് മൗണ്ട് (മെഡിക്കല്‍ കോളേജ്) സ്വദേശിനി റഫീഖ് മന്‍സില്‍ സുബൈദ (72) ആണ് മരിച്ചത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങാനാരിക്കെയാണ് മരണം.

Advertisment

മൃതദേഹം അല്‍ ഖുദ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ അബ്ദുല്‍ സലാം ആണ് ഭര്‍ത്താവ്. മക്കള്‍: റഫീഖ്, റജീന. മരുമക്കള്‍: റാഫിയാ ആരിഫ്. പിതാവ്: മുഹമ്മദ് സുലൈമാന്‍, മാതാവ്: സുലൈഖ ബീവി.

Advertisment