New Update
/sathyam/media/post_attachments/OKeLBvkcDqTtPiXbxOCO.jpg)
മസ്കത്ത്: നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ മലയാളി അന്തരിച്ചു. ആലപ്പുഴ വള്ളിക്കുന്നം തുറയസേരില്‍ കന്നിമേല്‍ അഹമ്മദ് സാലിമിന്റെ മകന്‍ നസീര്‍ മുഹമ്മദ് (58) ആണ് മരിച്ചത്.
Advertisment
നാട്ടിലേക്ക് മടങ്ങാനായി മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിലെ ലോഞ്ചില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ തന്നെ റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മാതാവ്: സൈനബ കുഞ്ഞു. ഭാര്യ: സോഫിയ. മക്കള്‍: അലിഫ് (ഒമാന്‍), ആലിയ. സഹോദരന്‍: നിസാര്‍. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us