ഹൃദയാഘാതം മൂലം ഒമാനില്‍ പ്രവാസി മലയാളി മരിച്ചു

New Update

publive-image

മസ്കറ്റ്: ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ ബര്‍കയില്‍ അന്തരിച്ചു. മാവേലിക്കര ആഞ്ഞിലിപറ സ്വദേശി ശ്രീ കൃഷ്ണ മന്ദിരത്തിൽ കൃഷ്ണ കുമാർ (51) ആണ് മരിച്ചത്. ഒമാൻ ഫ്ലോർ മിൽസ് കമ്പനിയിലെ ദഹാബി ബേക്കറി വിഭാഗത്തിലെ അക്കൗണ്ട്സ് സൂപ്പർവൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: പ്രിയ. മക്കള്‍: കാര്‍ത്തിക്, വര്‍ഷ. മൃതദേഹം തുടര്‍ നടപടികള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു

Advertisment
Advertisment