യുഎഇയിൽ നിന്നും ഒമാനിൽ സന്ദർശനത്തിനെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

New Update

publive-image

മസ്കത്ത്: ഒമാനിൽ കുറ്റിപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം കൂരട സ്വദേശി ഫാദില്‍ മുഹമ്മദ് ഹനീഫ (39) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബായിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കുടുംബ സമേതം മസ്‌കത്തിലെത്തിയത്. താമസ സ്ഥലത്ത് നിന്നും നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.

Advertisment

ഉടൻ ബൗശറിലെ റോയൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ് ഹനീഫ, മാതാവ്: ഫാത്തിമ, ഭാര്യ: ഡോ.ഷഹ്ന, മക്കള്‍ യഹ്യ, നൂഹ്.

Advertisment