New Update
/sathyam/media/post_attachments/C0hz1rZ9VtoP5xLVLUfa.jpg)
മസ്കത്ത്​: ബാഡ്​മിന്‍റൺ കളിക്കിടെ കുഴഞ്ഞുവീണ്​ തിരുവനന്തപുരം ​സ്വദേശി ഒമാനിൽ മരിച്ചു. ശ്രീകാര്യം സ്വദേശി പ്രശോഭ് മോഹനന്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. 2008 മുതൽ ഒമാനിലുള്ള പ്രശോഭ് സിവിൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു.
Advertisment
ഗാലയിലെ അൽനഹ്​ദ ടവറിന്​ സമീപമുള്ള ബാഡ്​മിന്‍റൺ കോർട്ടിൽ ബാഡ്‍മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ - ലീന പ്രശോഭ്. മക്കൾ - ഇഷാനി, തന്മയ. ഭാര്യയും മക്കളും ഒമാനില്‍ ഒപ്പമുണ്ടായിരുന്നു. മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്ന പ്രശോഭ്, ഒമാന്‍ ക്രിക്കറ്റ് സി ഡിവിഷനില്‍ അല്‍വാദ് ട്രേഡിംഗ് ടീമിലെ അംഗമായിരുന്നു. ബുധനാഴ്ച മൃതദേഹം നാട്ടിലെത്തിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us