ഹൃദയാഘാതം: പ്രവാസി മലയാളി വനിത ഒമാനില്‍ നിര്യാതയായി

New Update

publive-image

സലാല: കോട്ടയം സ്വദേശിനി ഒമാനില്‍ അന്തരിച്ചു. ചങ്ങനാശ്ശേരി കറുകച്ചാല്‍ നെടുംകുന്നം മിനി മന്ദിരത്തില്‍ സി എം ബാലകൃഷ്ണന്റെ ഭാര്യ സൈമ ബാലകൃഷ്ണന്‍ (52) ആണു സലാലയില്‍ ഹ്യദയാഘാതം മൂലം മരിച്ചത്.

Advertisment

കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി ഭർത്താവ് ബാലക്രഷ്ണനോടൊപ്പം സലാലയിലുണ്ടായിരുന്ന സൈമക്ക് ബുധനാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മക്കൾ: ഗോകുൽ, ഗോപിക (ഇരുവരും ദുബായ്‌). പിതാവ്​: പരമേശ്വരൻ നായർ. മാതാവ്:​ ജഗദമ്മ.

Advertisment