New Update
/sathyam/media/post_attachments/nsC2vPAL4Fv19b3iZ5XL.jpg)
മസ്‍കത്ത്: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി സ്വദേശി ദര്‍ശന്‍ ശ്രീ നായര്‍ (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സലാലയിലെ റഫോക്ക് സമീപമാണ് അപകടമുണ്ടായത്.
Advertisment
ദര്‍ശന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയുമായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ദർശൻ സലാലയിലുണ്ട്. സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അനിത (ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സ്). മകള്‍: അയാന (3).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us