New Update
/sathyam/media/post_attachments/wklJGj0J6jqhTr78k5UW.jpg)
മസ്കത്ത്: ഒമാനില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കാണക്കാരി ചെമ്മാത്ത് മാത്യു സെബാസ്റ്റ്യൻ (ഷാജി–52) ആണ് മരിച്ചത്. നാളെ നാട്ടിലേക്കു വരാനിരിക്കെയാണ് അപകടം. തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 10.30നു മസ്കത്തിലാണ് അപകടം. ഒമാനില്‍ ഷെഫായിരുന്നു. ജോലിസംബന്ധമായി സഹപ്രവർത്തകരോടൊപ്പം വാനിൽ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്.
Advertisment
പരേതനായ സി.ഡി. ദേവസ്യ, ചിന്നമ്മ ദേവസ്യ എന്നിവരുടെ മകനാണ്. ഭാര്യ: ബിയാട്രീസ് മാത്യു പീരുമേട് കാഞ്ഞിരക്കാട്ടിൽ കുടുംബാംഗം. മക്കൾ: അലൻസോ മാത്യു (11), ആഞ്ജലീന മാത്യു (8).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us