ഡബ്ല്യുഎംസി മിഡിലീസ്റ്റ് ബിസിനസ് മീറ്റ് ഒമാൻ ചെമ്പർ ഓഫ് കോമേഴ്‌സ് ഹാളില്‍ സംഘടിപ്പിച്ചു

New Update

publive-image

ഒമാന്‍: വാണിജ്യ രംഗത്തെ നവീന വിവര സാങ്കേതിക മികവിന്റെ ആവശ്യകത എന്ന വിഷയത്തിൽ ഒമാൻ ചെമ്പർ ഓഫ് കോമേഴ്‌സ് ഹാളിലാണ് വിവിധ മേഖലയിലെ വാണിജ്യ, സാമ്പത്തിക വിദഗ്ധരും, നിരീക്ഷകരും, ബിസിനസ് - വിവര സാങ്കേതിക യൂണിവേഴ്സിറ്റികളിലെ പ്രഗത്ഭരായ അധ്യാപകരെയും ഉൾപ്പെടുത്തി ഡബ്ല്യുഎംസി മിഡിലീസ്റ്റ് ബൈനിയൽ കോൺഫറൻസിന്റെ ഭാഗമായി ഡോ:ഷെറിമോന്റെ നേതൃത്വത്തിലാണ് അരങ്ങേറിയത്. ഡോ.കബാലി സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നൽകി.

Advertisment

ഡബ്ല്യുഎംസി ഗ്ലോബൽ എൻആർഐ ഫോറം ചെയർമാൻ മൂസകോയ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിളയെ മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി. തുടർന്ന് ഗ്ലോബൽ അഡ്വൈസറി ബോർഡ്‌ ചെയർമാനും ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മോഡറേറ്റാറായ ബിസിനസ് സെമിനാറിൽ അബ്ദുൽ ലത്തീഫ് മുഹ്ദീൻ, നസീർ അൽ നഹിയ, ഡോ.മാത്യു ഫിലിപ്പ്, ഡോ. അറാബി മദ്ബോലി, ഡോ. സുബ്രമണ്യം മുത്തുരമൻ, ഡോ. ഡേവിസ് കാലൂകാരൻ, ഡോ. അഫ്ഷാൻ യൂനിസ്, ഡോ. രാമലിംഗം ധർമലിംഗം, യുസഫ് അലി ഹുസൈനി എന്നിവർ പങ്കെടുക്കുകയും വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ചെത്തിയ ഡിലിഗേറ്റുകളുടെ സംശയ നിവാരണ വേദിയും ഒരുക്കുകയുണ്ടായി.

publive-image

ഗ്ലോബൽ, മിഡിലീസ്റ്റ് നേതാക്കൾ പങ്കെടുത്ത ചടങ്ങുകൾക്ക് ഒമാൻ പ്രൊവിൻസ് ചെയർമാൻ ടി. കെ. വിജയൻ, പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, സെക്രട്ടറി സി.എ ബിജു, ട്രഷറർ രാജീവ് കുമാര്‍ എന്നിവർ പരിപാടികൾക്ക് ഏകോപനം നൽകി. മിഡിലീസ്റ്റ് യൂത്ത് ഫോറം സെക്രട്ടറി ജോജോ ജോസഫ് നന്ദി പറഞ്ഞതായി മീഡിയ ചെയർമാൻ വി.എസ്‌.ബിജുകുമാർ അറിയിച്ചു.

Advertisment