/sathyam/media/post_attachments/CWNhj1BsHpxWIH3tf7TU.jpg)
മലമ്പുഴ:സ്വകാര്യ ബസ്സും ടി.വി.എസ് ഫിഫ്ടിയും കൂട്ടിയിടിച്ച് ടി.വി.എസ് യാത്രക്കാരനായ യുവാവ് മരിച്ചു. മലമ്പുഴ ശാസ്താനഗർ ഹൗസിങ്ങ് കോളനിയിൽ മുഹമ്മദലിയുടെ മകൻ നിഷാദ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെ 10-15 ഓടെയാണ് ആണ്ടിമഠം വളവിൽ അപകടമുണ്ടായത്.
/sathyam/media/post_attachments/Fu80iSbr99GqpT0ZJdcI.jpg)
ആണ്ടിമഠം സെൻററിൽ ആയിഷ കോഫി ഷോപ്പ് നടത്തുകയാണ് നിഷാദും പിതാവ് മുഹമ്മദലിയും. കടയിലെ ഗ്യാസ് തിർന്നപ്പോൾ വീട്ടിൽ നിന്നും ഗ്യാസെടുക്കാൻ മലമ്പുഴയിലെ വീട്ടിലേക്ക് പോകൂമ്പോൾ റെയിൽ നഗർ വളവിൽ വെച്ച് എതിരെ വന്ന സ്വകാര്യ ബസിലിടിക്കുകയായിരുന്നു.
ബസിന്‍റെ ചക്രത്തിനടിയിൽപ്പെട്ട നിഷാദിനെ ബസ് യാത്രക്കാരനും സിവിൽ ഡിഫൻസ് വളണ്ടിയറുമായ വിനോ പോളിൻ്റെ നേതൃത്ത്വത്തിൽ പരിസരവാസികളുടെ സഹായത്തോടെ പാലക്കാട് ജില്ലാ ശുപത്രിയിലേക്കും അവിടെ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ വഴി മദ്ധ്യേ മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
/sathyam/media/post_attachments/rSN8E6NgfMjVUvkiKTDx.jpg)
നടക്കാവ് റെയിൽവേ മേൽപാലം പണിയുന്ന സാഹചര്യത്തിൽ മലമ്പുഴയിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന ബസുകൾ മന്തക്കാട് തിരിഞ്ഞു് അകത്തേത്തറ എഞ്ചിനിയറിങ്ങ് കോളേജ് വഴി റെയിൽവേ കോളനി വഴി ഒലവക്കോട് വന്ന് വേണം പാലക്കാട്ടേക്ക് പോകാൻ എന്നിരിക്കെ റൂട്ട് തെറ്റിച്ചാണ് ബസ് വന്നതെന്നു് നാട്ടുകാർ ആരോപിച്ചു. ഹേമാംബിക നഗർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us