ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ജന്മദിനത്തിനോടനുബന്ധിച്ചുള്ള പക്ഷാചരണത്തിൽ പാലാ നഗരസഭ പ്രൊബേഷൻ നിയമ സെമിനാർ സംഘടിപ്പിക്കും; പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര

New Update

publive-image

പാലാ: നിയമജ്ഞനും ഭരണ തന്ത്രജ്ഞനും, അതിലുപരി കേരളത്തിലെ സാമൂഹ്യ ബോധത്തെ സ്വാധീനിച്ചിട്ടുള്ള അപൂർവ്വം വ്യക്തികളിൽ ഒരാളുമായ "ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ" ജന്മദിനമായ നവംബർ 15 പ്രൊബേഷൻ ദിനമായും, അദ്ദേഹത്തിന്റെ ചരമദിനമായ ഡിസംബർ 4, വരെ പ്രൊബേഷൻ പക്ഷാചരണവുമായും സാമൂഹ്യനീതിവകുപ്പ് ആചരിച്ചുവരുന്നു.

Advertisment

ഇതിനോടനുബന്ധിച്ച്  പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രൊബേഷൻ നിയമത്തെ സംബന്ധിച്ച് ഒരു സെമിനാർ സംഘടിപ്പിക്കും.

പാലാ മുനിസിപ്പൽ ചെയർമാൻ ആൻന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിക്കുന്ന ചടങ്ങ് പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്  ജി.പത്മകുമാർ ഉദ്ഘാടനം ചെയ്യും.

Advertisment