/sathyam/media/post_attachments/p63XviNTV32yYmtUmW7u.jpg)
പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 35 ലക്ഷം രൂപ പിടികൂടി. ശബരി എക്സ്പ്രസിൽ സെക്കൻഡ് എസി കമ്പാർട്ട്മെന്റ്ൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 35 ലക്ഷം രൂപയുമായി ഹൈദരാബാദ് സോലാപൂർ സ്വദേശികളായ രാജു ഗൗഡ് (38), സായ് കൃഷ്ണ (26) എന്നിവരെയാണ് പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/ytF7HACrnFJta26yI0yP.jpg)
ഈ പണം കൊണ്ടുപോകുന്നതിന് യാതൊരുവിധ രേഖയും കയ്യിൽ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത 35 ലക്ഷം രൂപയും പ്രതിയേയും തുടരന്വേഷണത്തിന് ആയി പാലക്കാട് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിങ്ങിന് കൈമാറി.
ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി രാജിന്റെ നിർദ്ദേശപ്രകാരം സിഐ എൻ. കേശവദാസ് എസ് ഐ ദീപക്. എ പി, എ എസ്‌ഐ സജു കെ, ഹെഡ് കോൺസ്റ്റബിൾ അശോക്, കോൺസ്റ്റബിൾ മാരായ വി. സവിൻ, അബ്ദുൽ സത്താർ, അജീഷ് ഒ.കെ, എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്.