കോയമ്പത്തൂര്‍-പാലക്കാട് ദേശീയപാതയിൽ പട്ടാള ട്രക്ക് മറിഞ്ഞു; എട്ട് പട്ടാളക്കാർക്ക് പരിക്ക്

New Update

publive-image

പാലക്കാട്: കോയമ്പത്തൂര്‍-പാലക്കാട് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനു മുമ്പിൽ ട്രക്ക് മറിഞ്ഞ് ഒരു വഴിയാത്രക്കാരനും എട്ട് പട്ടാളക്കാർക്കും പരിക്കുപറ്റി. ഇവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയാത്രക്കാരനായ ശിവരാമൻ്റെ പരൂക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Advertisment

publive-image

ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം. സെക്കന്ദ്രബാദിൽ നിന്നും തിരുവനന്തപുരത്തേക്കു പോകുന്ന പതിനൊന്നാമത് മദ്രാസ് റീജ്മെൻ്റിലെ പതിനെട്ട് സൈനികരാണ് ട്രക്കിൽ ഉണ്ടായിരുന്നത്. വഴിയാത്രക്കാരനായ ശിവരാമൻ പെട്ടെന്ന് റോഡ് മുറിച്ചുകടക്കുമ്പോൾ ട്രക്ക് വെട്ടിച്ചതാണ് മറിയാൻ കാരണമെന്ന് പോലീസ് പറഞ്ഞു. വാഹനം എടുത്തു മാറ്റി.

സന്തോഷ്, ബിമലേഷ്, ബാലു' മൂർത്തി, മരുതരാജ്' അനന്തരാജ' വിനോദ്, മനോജ് കുമാർ എന്നീ പട്ടാളക്കാർക്കാണ് പരിക്ക് പറ്റിയത്.

NEWS
Advertisment