/sathyam/media/post_attachments/I2mTUl2LxITO3GpICBAO.jpg)
കൊല്ലങ്കോട്: മലയോര പ്രദേശമായ കൊല്ലങ്കോട്, വടവന്നുർ 'മുതലമട പഞ്ചായത്തുകളിലാണ് കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ സർക്കാർ ഉത്തരവ് ആയത്തോടെ വിമുക്തഭടനായ വടവടന്നുർ കുണ്ടുക്കാട് സ്വദേശി മോഹനന് തിരക്കായി.
/sathyam/media/post_attachments/E9p7Ervoal4jvM3caEtA.jpg)
24 വർഷം പട്ടാളത്തിൽ ഉന്നത ഉദ്യാഗസ്ഥനായി ജോലിചെയ്ത മോഹനൻ ജനതാദൾ എസ് നെന്മാറ നിയോജക മണ്ഡലം പ്രസിഡൻറ് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. കർഷകരുടെ ആവശ്യത്തെ തുടർന്ന് വനം വകുപ്പ് ഉദ്യാഗസ്ഥരുടെ സാന്നിധ്യത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നത്.
' രാഷ്ടീയ പ്രവർത്തനവും അതോടൊപ്പം കർഷകനും കൂടിയായ മോഹനൻ ഇപ്പോൾ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടാനും സമയം കണ്ടെത്തിയിരിക്കുകയാണ്.