New Update
/sathyam/media/post_attachments/Smr3FQXFWi4NGNJajzTo.jpg)
കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ ചപ്പക്കാട് ആദിവാസി കോളനിയിൽ പട്ടികവർഗ വികസന പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചിലവിൽ നിർമ്മച്ച കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടന വേദിയിലാണ് നാൽപ്പത്തി അഞ്ച് ദിവസത്തോളമായി കോളനിയിലെ സ്റ്റീഫൻ - മുരുകേശൻ എന്നീ യുവാകളുടെ തിരോധനത്തെപ്പറ്റി ചർച്ചയായത്.
Advertisment
ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ സാന്നിധ്യത്തിൽ കെ.ബാബു.എംഎൽഎ ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഉദ്ഘാടനത്തിൻ്റെ സന്തോഷവേദിയായിരുന്നില്ല ജനങ്ങൾക്ക്.
യഥാർത്ഥത്തിൽ രണ്ട് യുവാക്കളുടെ തിരോധാനത്തിൻ്റെ സത്യാവസ്ഥ അറിയാനുള്ള ആകാoക്ഷയായിരുന്നു ചപ്പക്കാടിലുള്ള ആദിവാസി ഊര് നിവാസികൾ ക്ക്. എം.എൽ എ യുടെ വാക്കുകൾ ആദിവാസി കുടുബങ്ങൾക്ക് വേണ്ടിയുള്ള ശബ്ദമായി മാറിയത്തോടെ കാണാതായവരുടെ കുടുംബാഗങ്ങളെ കണ്ട് ആശ്വാസിപ്പിക്കാനും കലക്ടർ മറന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us