പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളുവനാട് ഹൗസിൽ മീഡിയ വര്‍ക്‌ഷോപ്പ് നടത്തി

New Update

publive-image

പാലക്കാട്‌: വാടാനാംകുറുശ്ശി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളുവനാട് ഹൗസില്‍ മീഡിയ വര്‍ക്‌ഷോപ്പ് നടത്തി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം ബി. നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisment

സാമൂഹിക മാധ്യമങ്ങളിലെ ഫാസിസ്റ്റു കടന്നു കയറ്റത്തെ നേരിടാന്‍ ജനാധിപത്യ വാദികള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രതിരോധം തീര്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രെട്ടറി സിദ്ദിഖ് തൊട്ടിങ്കര അധ്യക്ഷത വഹിച്ചു.

പോപുലര്‍ ഫ്രണ്ട് മലപ്പുറം സോണല്‍ സെക്രട്ടറി അബ്ദുല്‍ അഹദ് സോഷ്യല്‍ മീഡിയ ഇടപെടലുകളിലെ സൂക്ഷ്മത എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. പോപുലര്‍ ഫ്രണ്ട് സോഷ്യല്‍ മീഡിയ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആഷിക് ഒറ്റപ്പാലം, ജില്ല മീഡിയ കണ്‍വീനര്‍ മുസ്തഫ പപ്പടപടി എന്നിവര്‍ സംസാരിച്ചു.

ഉച്ചക്ക് ശേഷം നടന്ന സെക്ഷനില്‍ പ്രമുഖ മീഡിയ ആക്ടിവിസ്റ്റും അധ്യാപകനുമായ നൗഷാദ് ആലവി വീഡിയോ എഡിറ്റിംഗ് സംബന്ധിച്ച് ക്ലാസ്സെടുത്തു. മാധ്യമ പ്രവര്‍ത്തകനും ജില്ലാ മീഡിയ കോഡിനേറ്ററുമായ കാജാ ഹുസൈന്‍ പാലക്കാട് സംബന്ധിച്ചു.

NEWS
Advertisment