ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ കെ. എം ഹരിദാസിന് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

New Update

publive-image

പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ കെ. എം ഹരിദാസിന് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ കമ്മിറ്റി ഓഫിസിൽ വെച്ച് നടന്ന സ്വികരണചടങ്ങിൽ എസ്‌സി മോർച്ച ജില്ല പ്രസിഡന്റ് വി കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു.

Advertisment

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി വേണുഗോപാൽ, ജില്ലാ സെക്രട്ടറി എം ലക്ഷ്മണൻ, എസ്‌സി മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ പി കെ ബാബു എന്നിവർ പ്രസoഗിച്ചു. എസ്‌സി മോർച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി മണികണ്ഠൻ സ്വാഗതവും ജില്ലാ സെക്രട്ടറി വി ശരവണൻ നന്ദിയും പറഞ്ഞു.

ജില്ലാ ഭാരവാഹികളായ ശശി, നാരായണൻ കുട്ടി, ഗണേശൻ, കൃഷ്ണൻ കുട്ടികപ്പൂർ, ശ്രീനി തെക്കേതിൽ, ടി.ടി ശശി, നാരായണൻ, രാമകൃഷണൻ, ശിവദാസൻ, രമേഷ്, കൃഷണൻ എന്നി മണ്ഡലം ജില്ലാ നേതാക്കൾ പൊന്നാട അണിയിച്ച് സ്വീകരണം നൽകി.

NEWS
Advertisment