New Update
Advertisment
പാലക്കാട്: പാലക്കാട് ആലത്തൂരിൽ കുറുവാ സംഘം പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. ആളുകളെ ആക്രമിച്ച് സ്വർണം കവരുന്നതാണ് സംഘത്തിന്റെ രീതി. മാരകായുധങ്ങളുമായാണ് സംഘം മോഷണത്തിനിറങ്ങുന്നത്.
ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശി കോഴിക്കോട് താമസിക്കുന്ന തങ്കപ്പാണ്ടി, തഞ്ചാവൂർ സ്വദേശി ശെൽവി പാണ്ഡ്യൻ എന്നിവരാണ് പിടിയിലായത്. മാരിമുത്തു തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവാണ്. ഇയാൾക്കെതിരെ 30 കേസുകൾ തമിഴ്‌നാട്ടിൽ മാത്രമുണ്ട്.
പാലക്കാട് ജില്ലയിൽ ഇവർ ആറ് മോഷണങ്ങൾ നടത്തിയെന്ന് പോലീസ് അറിയിച്ചു. കോഴിക്കോടും തൃശൂരും ഇവർ ആളുകളെ ആക്രമിച്ച് മോഷണം നടത്തി. ആലത്തൂർ ഡിവൈഎസ്പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറുവാ സംഘത്തെ കുടുക്കിയത്.