/sathyam/media/post_attachments/ympC8WIphrAhSYv5bT6s.jpg)
കുരുന്നിന് ഹരിശ്രീ എഴുതിക്കുന്ന അച്യുതൻ മാഷ്
പാലക്കാട്: വിജയദശമി ദിനമായ ഇന്നലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് വിദ്യാരംഭം നടത്തി. ഗുരുനാഥൻ നാവിൽ "അ" എന്ന ആദ്യാക്ഷരം എഴുതി. തുടർന്ന് കുരുന്നുകളുടെ കുഞ്ഞികൈയ്യിലെ ചൂണ്ടു വിരൽ പിടിച്ച് അരിയും തുളസിയിലയുമിട്ട തട്ടിൽ ഹരിശ്രീ ഗണപതായേ നമ: എന്ന് എഴുതിച്ച് ഹരിശ്രീ കുറിച്ചു.
വിവിധ ക്ഷേത്രങ്ങൾ, തറവാട്ടുവീടുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു എഴുത്തിനിരുത്ത് ഉണ്ടായിരുന്നത്. നവരാത്രിയോടനുബന്ധിച്ച് വീടുകളിൽ ബൊമ്മകൊ ലൂവും ക്ഷേത്രങ്ങളിൽ പൂജകളും കലാപരിപാടികളും ഉണ്ടായിരുന്നു. കലാകാരന്മാരുടേയും കലാകാരികളുടേയും അരങ്ങേറ്റവും നവമി ദിവസം ആയുധപൂജകളും ഉണ്ടായി.