Advertisment

ആയിരക്കണക്കിന് കുരുന്നുകൾ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

കുരുന്നിന് ഹരിശ്രീ എഴുതിക്കുന്ന അച്യുതൻ മാഷ്

പാലക്കാട്: വിജയദശമി ദിനമായ ഇന്നലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് വിദ്യാരംഭം നടത്തി. ഗുരുനാഥൻ നാവിൽ "അ" എന്ന ആദ്യാക്ഷരം എഴുതി. തുടർന്ന് കുരുന്നുകളുടെ കുഞ്ഞികൈയ്യിലെ ചൂണ്ടു വിരൽ പിടിച്ച് അരിയും തുളസിയിലയുമിട്ട തട്ടിൽ ഹരിശ്രീ ഗണപതായേ നമ: എന്ന് എഴുതിച്ച് ഹരിശ്രീ കുറിച്ചു.

വിവിധ ക്ഷേത്രങ്ങൾ, തറവാട്ടുവീടുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു എഴുത്തിനിരുത്ത് ഉണ്ടായിരുന്നത്. നവരാത്രിയോടനുബന്ധിച്ച് വീടുകളിൽ ബൊമ്മകൊ ലൂവും ക്ഷേത്രങ്ങളിൽ പൂജകളും കലാപരിപാടികളും ഉണ്ടായിരുന്നു. കലാകാരന്മാരുടേയും കലാകാരികളുടേയും അരങ്ങേറ്റവും നവമി ദിവസം ആയുധപൂജകളും ഉണ്ടായി.

 

NEWS
Advertisment