/sathyam/media/post_attachments/WtY8WIpRaHqTYDkOhHlP.jpg)
പാലക്കാട്: ജെഎൻയു സർവ്വകലാശാലയിൽ നിന്നും അഞ്ച് വർഷമായി കാണാതായ ബിരുദ വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് എംഎസ്എഫ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഘമം എംഎസ്എഫ് പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡന്റ് എം എം ഹമീദ് സാഹിബ് ഉൽഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ബിലാൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അൻവർ സാദത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ഷഫീഖ് മേപ്പറമ്പ്, എംഎച്ച് മുജീബ് റഹ്മാൻ, സൈതലവി പൂളക്കാട്, നസീർ തൊട്ടിയാൻ, ബഷീപ്പ, അഷ്റഫ് പറക്കുന്ന്, അയ്യൂബ് കള്ളിക്കാട്, അൽതാഫ്, ആബിദ്, അഷീഫ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ല ജനറൽ സെക്രട്ടറി ആസിം ആളത്ത് സ്വാഗതവും അഷ്റഫ് ജൈനിമേട് നന്ദിയും പറഞ്ഞു.