യുണൈറ്റഡ് മർച്ചൻ്റ് ചേമ്പർ എന്ന പുതിയ വ്യാപാരി സംഘടന നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: വ്യാപാര രംഗത്തും സംഘടന പ്രവർത്തനങ്ങളിലും ഏറെ കാലത്തെ പ്രവർത്തന മികവ് തെളിയിച്ച് നേതൃത്വ പാഠവം കൈമുതലായ ജോബി.വി. ചുങ്കത്ത് ചെയർമാനായ യുണൈറ്റഡ് മർച്ചൻ്റ് ചേമ്പർ എന്ന പുതിയ വ്യാപാരി സംഘടന നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

14 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ നാളെ ജോബീസ് മാളിൽ രാവിലെ 10-30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. നിലവിലെ ഓർഗനൈസിങ്ങ് കമ്മിറ്റി: ജോബി.വി. ചുങ്കത്ത് (ചെയർമാൻ),
എം.ഉണ്ണികൃഷ്ണൻ (വൈസ് ചെയർമാൻ), ആലിക്കുട്ടി ഹാജി (കൺവീനർ), ടി.എഫ്. സെബാസ്റ്റ്യൻ (ട്രഷറർ).

NEWS
Advertisment