സ്കൂളില്‍ പോവുകയായിരുന്ന ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു ; അറുപത്തെട്ടുകാരന് ആറു വർഷം തടവും 50,000 രൂപ പിഴയും

New Update

publive-image

Advertisment

പാലക്കാട്: ഒറ്റപ്പാലത്ത് ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തെട്ടുകാരനായ പ്രതിക്ക് ആറു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്.

പിഴ തുക പീഡിപ്പിക്കപ്പെട്ട പെൺക്കുട്ടിയ്ക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. 50,000 രൂപ പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവും പ്രതി അനുഭവിയ്ക്കണം. 2020 ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ അറുപത്തെട്ടുകാരൻ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

NEWS
Advertisment