അട്ടപ്പാടിയിൽ രാത്രി പെയ്ത മഴയിൽ റോഡ് ഒലിച്ചുപോയി; അപകടം കുത്തിയൊലിച്ച മലവെളളപ്പാച്ചിലിൽ

New Update

publive-image

Advertisment

പാലക്കാട്: അട്ടപ്പാടിയിൽ കനത്തമഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡ് പൂർണ്ണമായും ഒഴുകി പോയി. ചാളയൂരിലാണ് റോഡ് ഒഴുകി പോയത്. താവളം മുള്ളി റോഡാണിത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി പോയത്.

അട്ടപ്പാടി ഉൾപ്പെടെ പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. അട്ടപ്പാടി താവളത്ത് നിന്ന് ഊട്ടിയിലേക്ക് പോകുന്ന റോഡാണ് ഇന്നലെ രാത്രി ഒലിച്ചുപോയത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ഇനിയും സമയമെടുക്കുമെന്നാണ് വിവരം. നിരവധി കുടുംബമാണ് റോഡിന്റെ അക്കരെ കുടുങ്ങിക്കിടക്കുന്നത്. ഇവർക്കായി താൽക്കാലിക സംവിധാനമൊരുക്കാനുളള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

NEWS
Advertisment