ആസാദി കാ അമൃത് മഹോത്സവ്; ജില്ലയിലെ നെയ്ത്തുകാരെ ആദരിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്‌: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി കൈത്തറി മേഖലയിൽ സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 75 നെയ്ത്തുകാരിൽ ഉൾപ്പടെ ജില്ലയിലെ നെയ്ത്തുകാരെ ആദരിച്ചു.

Advertisment

മണപ്പാടം നാരായണ യു.പി. സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പി. സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുരുകേശൻ,എ.നഞ്ചപ്പൻ, ജി. തങ്കവേലു, യു. സുബ്രമണ്യൻ എന്നീ നെയ്ത്തുകാരെയാണ് ആദരിച്ചത്.

പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഐ.ഹസീനടീച്ചർ അധ്യക്ഷയായി. സഹകരണ ക്ഷേമനിധി ബോർഡ്‌ അംഗം കെ.എൻ. സുകുമാരൻ മാസ്റ്റർ, പുതുക്കോട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.കെ.രാജേന്ദ്രൻ, ഹാന്റെ ക്സ് ഭരണസമിതി അംഗം ആർ.രാമസ്വാമി, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ കെ.എൻ. വെങ്കിടേശ്വരൻ, സീനിയർ സഹകരണ ഇൻസ്‌പെക്ടർ പി.കെ. സതീഷ് എന്നിവർ പങ്കെടുത്തു

Advertisment